Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 09:49 IST
Share News :
വയനാട്: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. എംഎല്‍എയുടെ സാമ്പത്തിക ഇടപാടുകള്‍, നിയമനത്തിനായി വാങ്ങിയ കോഴ പണത്തിന്റെ വിനിമയം ഉള്‍പ്പെടെയാകും അന്വേഷണത്തിന്റെ പരിധിയില്‍ വരിക. സാമ്പത്തിക ക്രമക്കേടുകളില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി യുടെ നീക്കം.
വയനാട് സിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ്‌പൊലീസ് ചുമത്തിയിരിക്കുന്നത്. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഐസി ബാലകൃഷ്ണന്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ വയനാട് ജില്ലാ കോടതി തടഞ്ഞിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയി എന്ന ആരോപണം തള്ളി ഐ സി ബാലകൃഷ്ണന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്നത് വ്യാജവാര്‍ത്തെയെന്ന് പറഞ്ഞ ഐ സി ബാലകൃഷ്ണന്‍, സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ എത്തിയതാണെന്നും പറഞ്ഞിരുന്നു.
Follow us on :
Tags:
Please select your location.