Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിമിഷ ജിഹാദിന് സോഷ്യൽ വർക്കിന് ഡോക്ടറേറ്റ്.

09 Oct 2025 07:00 IST

UNNICHEKKU .M

Share News :

മുക്കം: രാജസ്ഥാനിലെ നിർവാൻ യൂണിവേഴ്സിറ്റി ജയ്പൂരിൽ നിന്നും സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടി ഡോ.നിമിഷാ ജിഹാദ്. നിർവാൻ യൂണിവേഴ്സിറ്റി ജയ്പൂരിലെ സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിലെ പ്രഫസർ ഡോ. ചന്ദ്രകാന്ത് ചൗളയുടെ കീഴിൽ ഗ്രാമീണ കേരളത്തിലെ കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥി- വിദ്യാർത്ഥിനി കളുടെ ലഹരി ഉപയോഗവും അതിൻ്റെ ആഘാതങ്ങളും അവരെ ലഹരിയിൽ നിന്നും മോചിപ്പിക്കുന്നുതിനുള്ള ശാസ്ത്രീയമായ രീതികളും എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. ചേന്ദമംഗല്ലൂർ സ്വദേശി ഡേ. ജിഹാദ് യാസിറിൻ്റെ ഭാര്യയാണ്.. ഇഷാൻ യാസിർ , ഇഷാൽ യാസിർ എന്നിവർ മക്കളാണ്.

പടം: നിമിഷ ജിഹാദ്'

Follow us on :

More in Related News