Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയുക്ത എം എൽ എ ആര്യാടൻ ഷൗക്കത്തും ഫയര്‍ഫോഴ്‌സ് സംഘവും കാട്ടില്‍ കുടുങ്ങി; സംഭവം ബില്ലിയുടെ മൃതദേഹം എത്തിച്ച്‌ മടങ്ങുമ്പോൾ

26 Jun 2025 18:27 IST

Jithu Vijay

Share News :

നിലമ്പൂർ : നിയുക്ത എംഎല്‍എ ആര്യാടൻ ഷൗക്കത്തും, ഫയർഫോഴ്സ് സംഘവും കാട്ടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ബില്ലിയുടെ മൃതദേഹം വാണിയംപുഴ ഉന്നതിയിൽ എത്തിച്ച് തിരിച്ച് വരവിനിടയിലാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ഡിങ്കി വള്ളമാണ് കാട്ടില്‍ കുടുങ്ങിയത്.


ബുധനാഴ്ച വൈകുന്നേരമാണ് മുണ്ടേരി ഉള്‍ക്കാടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ബില്ലി (56) കൊല്ലപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ഒരു ഡിങ്കിയില്‍ കയറ്റിയാണ് വാണിയംപുഴ ഉന്നതിയില്‍ എത്തിച്ചത്. നിലവില്‍ ബോട്ടുകളുടെ രണ്ടു എഞ്ചിനുകളും കേടായതിനാല്‍ തിരികെ പോകാൻ കഴിയാത്ത സ്ഥിതിയാണ്. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.


നാളെ തിരുവനന്തപുരത്ത് വെച്ച്‌ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ ആര്യാടൻ ഷൗക്കത്ത് ഇന്ന് രാത്രി 9:30 ന് രാജ്യറാണി എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് ആര്യാടൻ ഷൗക്കത്ത് അടക്കമുള്ള സംഘം കാട്ടിൽ കുടുങ്ങിയത്.

Follow us on :

More in Related News