Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 08:44 IST
Share News :
ബേപ്പൂർ : യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണം അവർ കണ്ണാടി നോക്കി പറഞ്ഞാൽ മതിയെന്ന് ബേപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ ആദ്യമായി ബിജെപിക്ക് നിയമസഭ പ്രവേശനം സാധ്യമാക്കിയ കോലീബി സഖ്യത്തിൻ്റെ മണ്ണാണിത്. തൃശ്ശൂരിൽ കെ മുരളീധരനെ അട്ടിമറിച്ച് കോൺഗ്രസുകാർ തന്നെയാണ് ' ലോക്സഭയിലേക്ക് ബിജെപിക്ക് വഴിയൊരുക്കിയത്. നേമത്തും എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മറ്റുള്ളവരെ കുറിച്ച് അധിക്ഷേപിച്ചും ആരോപണങ്ങളും ഉന്നയിച്ചുമല്ല ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കറിയാം. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം കൂടി ചേർത്തു.
Follow us on :
More in Related News
Please select your location.