Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയിൽ കുടുങ്ങി ഗൃഹനാഥ മരിച്ചു

01 Jun 2025 07:24 IST

NewsDelivery

Share News :

താനൂർ ∙ ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന ഗൃഹനാഥ, ഏകമകളുടെ വിവാഹത്തലേന്ന് മരിച്ചു. എടവണ്ണ ഒതായി ചെമ്പൻ ഇസ്ഹാഖിന്റെ ഭാര്യ സൈനബ (44) ആണു മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. മകൾ ഖൈറുന്നീസയുടെ വിവാഹം ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കത്തിലായിരുന്നു വീട്ടുകാർ. 

സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വെള്ളിയാഴ്ച നിക്കാഹ് നടത്തി, മറ്റു ചടങ്ങുകൾ മാറ്റി. താനാളൂർ മഹല്ല് ജുമാമസ്ജിദിനു സമീപം പരേതരായ നമ്പിപറമ്പിൽ കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെയും ഉണ്ണീമയുടെയും മകളാണ്. മരുമകൻ: സൽമാൻ തൊട്ടിയിൽ (താനാളൂർ).

Follow us on :

More in Related News