Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 22:37 IST
Share News :
കോഴിക്കോട്: രാത്രി ഏഴരയോടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ അരീക്കാട്, മാത്തോട്ടം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. ഇവിടങ്ങളിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ പാറിപ്പോയി. റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു.
വീടിന്റെ മേൽക്കൂര പാകിയ ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. മാത്തോട്ടം ഭാഗത്തെ റോഡിലുള്ള വീടിന്റെ മേൽക്കൂരയാണ് റെയിൽവേ ട്രാക്കിലേക്ക് പറന്നു വീണത്.
റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ തകർന്നുവീണു. ഇതിനെ തുടർന്ന് ട്രെയിനുകൾ സർവീസ് നിർത്തിവെച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് റെയിൽവേ ട്രാക്കിലേക്ക് വീണ മരങ്ങൾ മുറിച്ച് മാറ്റിയത്.
Follow us on :
More in Related News
Please select your location.