Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലയില്‍ യുവാക്കളെയും സ്ത്രീകളെയും സിപിഐമ്മിലേക്ക് കൊണ്ടുവരുന്നതില്‍ പോരായ്മയുണ്ടായെന്ന് ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടില്‍ വിമർശനം

01 Jan 2025 20:07 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയില്‍ യുവാക്കളെയും സ്ത്രീകളെയും സിപിഐമ്മിലേക്ക് കൊണ്ടുവരുന്നതില്‍ പോരായ്മയുണ്ടായെന്ന് പ്രവർത്തന റിപ്പോർട്ടില്‍ വിമർശനം. പോരായ്മകള്‍ പരിഹരിയ്ക്കാൻ പ്രത്യേക പ്രവർത്തന പരിപാടികള്‍ വേണം. രാഷ്ട്രീയമായും സംഘടനാപരമായും ജില്ലയില്‍ മുന്നേറ്റമുണ്ടാക്കാനായെന്നും പ്രവർത്തന റിപ്പോർട്ട്. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസാണ് മൂന്ന് ഭാഗങ്ങളിലായി 162 പേജുള്ള റിപ്പോർട്ട് അവതരിപ്പിച്ചത്.


25% വനിതകളാവണമെന്ന സംഘടനാ തീരുമാനം നടപ്പിലാക്കാനായില്ല. 16 % ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. പാർട്ടി കേഡർമാർക്ക് രാഷ്ട്രീയ, സംഘടനാ പരിശീലനം നല്‍കുന്നതില്‍ അപര്യാപ്തതയുണ്ടായി. ജില്ലയില്‍ ബിജെപിയുടെ വോട്ടു വർധന ആശങ്കയുണ്ടാക്കുന്നു. ജില്ലയില്‍ 6 ശതമാനം വോട്ടാണ് ബിജെപിക്കുണ്ടായിരുന്നത്. പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ ഇത് 10 ശതമാനമായി ജില്ലയില്‍ വർധിച്ചിട്ടുണ്ടെന്നും ഇ.എന്‍. മോഹന്‍ദാസ് വ്യക്തമാക്കി.


പാർട്ടി അംഗങ്ങളിലും ഘടകങ്ങളുടെ എണ്ണത്തില്‍ വർധനവുണ്ടായി. വർഗ ബഹുജന സംഘടനകളിലെ അംഗങ്ങളുടെ എണ്ണത്തിലും മുന്നേറ്റമുണ്ടാക്കാനായി. ജില്ലയില്‍ 2413 ബ്രാഞ്ചുകളിലായി 35,528 അംഗങ്ങളാണ് ഉള്ളത്. 1653 അംഗങ്ങള്‍ വർധിച്ചു. സമ്മേളന കാലയളവില്‍ 88 ബ്രാഞ്ചുകള്‍ കൂടി. ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം 143 ല്‍ നിന്ന് 167 ആയി.16 ഏരിയാ കമ്മിറ്റികള്‍ 18 ആയി ഉയർന്നു. എന്നാല്‍ യുവാക്കളെയും സ്ത്രീകളെയും സിപിഐമ്മിലേക്ക് കൊണ്ടുവരുന്നതില്‍ പോരായ്മയുണ്ടായെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്.


സിപിഎം 24-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിന് ഇന്നാണ് ജില്ലയില്‍ തുടക്കം കുറിച്ചത്. മൂന്ന് ദിവസങ്ങളിലായി താനൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ 370 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പൊളിറ്റ്‌ബ്യൂറോ അംഗം എ. വിജയരാഘവനാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്തത്.

Follow us on :

More in Related News