Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2025 14:45 IST
Share News :
വൈക്കം: കേന്ദ്ര സർക്കാർ തൊഴിലുറപ്പ് മേഖലയിൽ കൊണ്ടുവന്നിരിക്കുന്ന പുതിയ നിർദ്ദേശങ്ങൾ മൂലം തൊഴിലുറപ്പ് മേഖലയെ പ്രതിസന്ധിയിലായതോടെ പ്രതിക്ഷേധവുമായി മറവൻതുരുത്ത് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ രംഗത്തെത്തി.
തൊഴിലുറപ്പിനുള്ള പണം വെട്ടിക്കുക്കുകയും, അശാസ്ത്രീയമായ ഓഡിറ്റ് സംവിധാനം അടിച്ചേൽപ്പിക്കുന്നതും, കാർഷിക മേഖലയിലെ തൊഴിലിൽ വരുത്തിയ നിയന്ത്രണങ്ങളും തൊഴിലുറപ്പ് മേഖല നിശ്ചലമാക്കിയിരിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. 1000 ലധികം തൊഴിലാളികളാണ് മറവൻതുരുത്ത് പഞ്ചായത്തിൽ മാത്രം ജോലി ചെയ്യുന്നത്. തൊഴിൽ നഷ്ടപ്പെട്ടതുമൂലം തൊഴിലാളി കുടുംബങ്ങങ്ങൾ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് മറവൻതുരുത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധവുമായി വൈക്കം ഹെഡ്പോസ്റ്റോഫീസിന് മുന്നിലേക്ക് എത്തിയത്. പ്രതിക്ഷേധ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. മുൻപഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി രമ, സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ സീമാ ബിനു, ബിന്ദു പ്രദീപ്, പോൾ തോമസ്, കെ.എസ് ബിജു മോൻ,
വി.ആർ അനിരുദ്ധൻ, സി. സുരേഷ് കുമാർ, പി.കെ മല്ലിക, ബി. ഷിജു, പ്രമീള രമണൻ, മജിത ലാൽജി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 15 വാർഡുകളിൽ നിന്നായി നൂറ് കണക്കിന് തൊഴിലാളികൾ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.