Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആളൂര്‍ പഞ്ചായത്ത് വനിത ഫിറ്റ്‌നസ് സെന്റര്‍ തുറന്നു

16 Jul 2025 21:25 IST

Kodakareeyam Reporter

Share News :




ആളൂര്‍ പഞ്ചായത്ത് വനിത ഫിറ്റ്‌നസ് സെന്റര്‍ തുറന്നു


ആളൂര്‍ ഗ്രാമപഞ്ചായത്ത് വനിതകളുടെ ആരോഗ്യ പരിപാലനത്തിനായി കല്ലേറ്റുംകരയില്‍ ആരംഭിച്ച ഫിറ്റ്‌നസ് സെന്റര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. ജോജോ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. കെ. ഡേവിസ് , ഗ്രാമപഞ്ചാത്ത് വൈസ്പ്രസിഡന്റ് രതി സുരേഷ്, സ്റ്റാന്‍ഡിങ് ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് മാഞ്ഞൂരാന്‍, ബിന്ദു ഷാജു, ദിപിന്‍ പാപ്പച്ചന്‍, ഷൈനി തിലകന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സന്ധ്യനൈസന്‍, ജുമൈല സഗീര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ രാഖി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.ജില്ല പഞ്ചായത്തിന്റെ വനിതഘടകപദ്ധതിയിലുള്‍പ്പെടുത്തിയാണ് ഫിറ്റ്‌നസ് സെന്ററിലേക്കാവശ്യമായ ഉപകരണങ്ങല്‍ നല്‍കിയത്.


Follow us on :

More in Related News