Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. വി പത്മരാജന്‍ അന്തരിച്ചു

16 Jul 2025 22:10 IST

R mohandas

Share News :

ചാത്തന്നൂർ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. വി പത്മരാജന്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1983 മുതല്‍ 1987 വരെ കെപിസിസി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരന്‍, എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

വൈദ്യുതി, ധനകാര്യം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. ഫിഷറീസ്, കയര്‍ വികസനം, സാമൂഹ്യ ക്ഷേമം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. മന്ത്രിയായിരിക്കെ സ്ഥാനം രാജിവെച്ചാണ് കെപിസിസി അദ്ധ്യക്ഷന്റെ പദവി ഏറ്റെടുത്തത്.

ചികിത്സാ ആവശ്യങ്ങള്‍ക്കായി അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ വിദേശത്തായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്നു. ആറ് തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള അദ്ദേഹം രണ്ട് തവണ ചാത്തന്നൂരില്‍ നിന്ന് വിജയിച്ചു. 1982, 1991ലും ആയിരുന്നു വിജയിച്ചത്. ഈ രണ്ട് തവണയും അദ്ദേഹം ചാത്തന്നൂര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്.

Follow us on :

More in Related News