Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 10:29 IST
Share News :
ചാവക്കാട് : നിർമാണം നടക്കുന്ന ദേശീയപാത 66 ലെ മണന്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അടിപ്പാതയുടെ പാലത്തിൽ വിള്ളൽ. നിർമാണം പൂർത്തിയായിവരുന്ന പാലത്തില്‍ ടാറിങ് പൂർത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റർ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ ഗതാഗതത്തിന് തുറന്നുകൊടുക്കാത്ത പാലമാണ് ഇത്. കഴിഞ്ഞ മാസം ഇവിടെ നിർമാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിൻ റോഡിലേക്ക് വീണിരുന്നു. പാലത്തില്‍ വിള്ളല്‍ കണ്ടതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.
മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതിന് പിന്നാലെ വടക്കൻ കേളത്തില്‍ വ്യാപകമായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി. മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സർവിസ് റോഡും തകർന്നത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേർക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ കാസർകോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയില്‍ തകർന്നു. ചെമ്മട്ടംവയലിലാണ് സർവിസ് റോഡ് ഒരുഭാഗം പാടെ തകർന്നത്.
Follow us on :
Tags:
More in Related News
Please select your location.