Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 05:30 IST
Share News :
കോഴിക്കോട്: കേരളത്തില്‍ സാമുദായിക വിഭജനം ഉണ്ടാക്കിയാല്‍ സി.പി.എമ്മിന് ബി.ജെ.പിയുടെ അവസ്ഥ വരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മെക് സെവനില്‍ സി.പി.എം കമ്യൂണല്‍ കാര്‍ഡ് കളിക്കുന്നുവെന്നും ഇത് ഇവിടെ വിലപ്പോവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത് കേരളമാണ്. കേരളത്തില്‍ സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കുന്നതിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ പറഞ്ഞവര്‍ക്ക് അക്കിടി പറ്റി. പാലക്കാട് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് കളിച്ചതിന്റെ ഫലം സി.പി.എം കണ്ടതാണ്. മെക് സെവന്‍ യോഗയെ പോലെ നല്ല വ്യായാമ മുറയാണ്. യോഗ പരിശീലിക്കുന്നവര്‍ക്ക് അത് പഠന വിധേയമാക്കാം. മെക് സെവന്‍ വ്യായാമത്തില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും അതില്‍ പ്രത്യേകിച്ച് പ്രശ്‌നമൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Follow us on :
Tags:
Please select your location.