Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 10:58 IST
Share News :
സിപിഎം പറവൂർ ഏരിയ സമ്മേളനത്തിന് തുടക്കമായി
പറവൂർ: സിപിഎം പറവൂർ ഏരിയ സമ്മേളനത്തിന് സംഘാടക സമിതി ചെയർമാൻ ടി വി നിഥിൻ പതാക ഉയർത്തി. രക്തസാക്ഷി കെ യു ദാസിൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊടിമര ജാഥയും പാലിയത്ത് എ ജി വേലായുധൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാക ജാഥയും കൈതാരം എസ് വാസുവിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള ബാനർ ജാഥയും നഗരത്തിൽ സംഗമിച്ച് സമ്മേളന നഗരിയിൽ എത്തിച്ചേർന്നു. ശനിയാഴ്ച രാവിലെ എൻ എ അലി നഗറിൽ (പറവൂർ സെൻട്രൽ ഓഡിറ്റോറിയം) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച പ്രകടനവും പൊതുസമ്മേളനവും നടക്കും.
Follow us on :
Tags:
More in Related News
Please select your location.