Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂരിൽ ബ്ലോക്ക് പത്രികകൾ തള്ളിയത് സിപിഎം,ബിജെപി കൂട്ടുകെട്ടിന്റെ ഭാഗം

22 Nov 2025 18:39 IST

MUKUNDAN

Share News :

പുന്നയൂർ:ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്ദലാംകുന്ന്,എടക്കഴിയൂർ ഡിവിഷനുകളിൽ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകൾ തള്ളിയത് പുന്നയൂരിലെ സിപിഎം,ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് യുഡിഎഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.മന്ദലാംകുന്ന് ഡിവിഷനിൽ സിപിഎമ്മിലെ സബിത സദാനന്ദന്റെയും,എടക്കഴിയൂർ ഡിവിഷനിൽ ബിജെപിയിലെ സബിത ചന്ദ്രന്റെയും പത്രികകളാണ് തള്ളിയത്.ഇതോടെ മന്ദലാംകുന്ന് ഡിവിഷനിൽ യുഡിഎഫിലെ സുബൈദ പാലക്കൽ,ബിജെപിയിലെ സ്മിത സജീഷ്,എസ്.ഡി.പി.ഐയിലെ നിഹാല ഒലീദ് എന്നിവർ മാത്രമായി മാറി.ഇത് പുന്നയൂരിലെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ബിജെപിയെ സഹായിച്ച് പുന്നയൂർ പഞ്ചായത്തിൽ ബിജെപിയുടെ സഹായം സിപിഎമ്മിന് ലഭിക്കുന്നതിനുള്ള ധാരണയുടെ ഭാഗമാണ്.പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്തുകളിലെ മറ്റ് ഡിവിഷനുകളിലൊക്കെ ഡമ്മി സ്ഥാനാർത്ഥികളെ കൊടുത്തിട്ടും ഇവിടങ്ങളിൽ മാത്രം നൽകാതിരുന്നത് ഇതിന്റെ ഭാഗമാണ്.ഈ കൂട്ടുകെട്ടിന്റെ ഭാഗമായി സിപിഎം ഭരിക്കുന്ന പുന്നയൂർ പഞ്ചായത്തിൽ ബിജെപിക്ക് അനുകൂലമായി മൂന്ന് സീറ്റുകൾ ലഭിക്കും വിധമാണ് വാർഡ് വിഭജനവും നടത്തിയിട്ടുള്ളത്.ഇത് നേരത്തെ യുഡിഎഫ് ആരോപിച്ചിട്ടുള്ളതാണ്.ഈ കൂട്ടുകെട്ടിലൂടെയാണ് കഴിഞ്ഞ തവണ സിപിഎം ഭരണം പിടിച്ചത്.ഇത് പുന്നയൂരിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും ഇതിനെതിരെ പുന്നയൂരിലെ മതേതര വിശ്വാസികൾ തെരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്നും യുഡിഎഫ് പുന്നയൂർ പഞ്ചായത്ത് നേതാക്കളായ ചെയർമാൻ ഐ.പി.രാജേന്ദ്രൻ,കൺവീനർ പി.എ.നസീർ,കെ.കെ.ഷുക്കൂർ,ടി.കെ.ഉസ്മാൻ എന്നിവർ പറഞ്ഞു.


Follow us on :

More in Related News