Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 14:08 IST
Share News :
കടുത്തുരുത്തി: തകർന്ന് കിടക്കുന്ന കടുത്തുരുത്തി - പിറവം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും, റോഡ് നിർമ്മാണത്തിൽ മോൻസ് ജോസഫ് എംഎൽഎ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കടുത്തുരുത്തി ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മങ്ങാട് വേങ്ങച്ചുവട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം കടുത്തുരുത്തി ടൗൺ ചുറ്റി മാർക്കറ്റ് ഇംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി കെ.ജയകൃഷ്ണൻ, ഏരിയ കമ്മറ്റി അംഗം ടി.സി. വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.സ്മിത, ലോക്കൽ സെക്രട്ടറിമാരായ റെജി കെ. ജോസഫ്,
എം.ഐ. ശശിധരൻ എന്നിവർ സംസാരിച്ചു. റോഡിന്റെ ശോചനീയാവസ്ഥയുടെ പേരിൽ MLA നുണ പ്രചരണം നടത്തി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഐ.എം ആരോപിച്ചു. സമരത്തിൻ്റെ തുടർച്ചയായി ഡിസംബർ 26 ന് കടുത്തുരുത്തിയിലെ വാട്ടർ അതോറിറ്റിയുടെയും, പൊതുമരാമത്ത് വകുപ്പിൻ്റെയും ഓഫീസുകൾ സിപിഐ എം ൻ്റെ നേതൃത്വത്തിൽ ഉപരോധിക്കും. രാവിലെ 8 ന് അലരിയിൽ നിന്ന് ബഹുജനങ്ങളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഓഫീസുകളിലേക്ക് പ്രകടനമായെത്തിയാണ് ഉപരോധം നടത്തുക.
Follow us on :
Tags:
More in Related News
Please select your location.