Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൺസോൾ സാന്ത്വന സംഗമവും,ഡയാലിസിസ് കൂപ്പൺ വിതരണവും

01 Jun 2025 19:42 IST

MUKUNDAN

Share News :

ചാവക്കാട്:നമുക്ക് സിദ്ധിച്ച സമ്പത്ത് സ്വന്തം സുഖഭോഗങ്ങൾക്ക് വേണ്ടി മാത്രം ചിലവഴിക്കുക എന്നത് ഒരു അഹങ്കാരിയുടെ ലക്ഷണമാണെന്നും,എന്നാൽ അത് ലഭ്യമാക്കുന്ന സമൂഹത്തിലെ അർഹതപ്പെട്ടവർക്കു കൂടി അർഹമായ പങ്കു വെക്കുമ്പോഴാണ് ആ സമ്പത്ത് ശുദ്ധമാവുകയുളളുവെന്നും മദ്രാസ് യൂണിവേഴ്സിറ്റി ജെബിഎഎസ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ.പി.കെ.അബ്ദുറഹിമാൻ പറഞ്ഞു.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൺസോൾ പ്രസിഡന്റ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു,കൺസോൾ യുഎഇ കോർഡിനേറ്ററും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ മുബാറക്ക് ഇമ്പാർക്ക് മുഖ്യാഥിതിയായി.കുവൈറ്റ്,ഒമാൻ ചാപ്റ്റർ കൺസോൾ അസോസിയേറ്റ് അംഗങ്ങളായ താജുദ്ധീൻ,സുബ്രഹ്മണ്യൻ എന്നിവർ യഥാക്രമം മാസം തോറും നൽകാറുള്ള ഡയാലിസിസ് ഫണ്ട് നൽകി ആശംസകൾ നേർന്നു.ട്രസ്റ്റി സി.എം.ജനീഷ്,ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.ട്രസ്റ്റിമാരായ പി.വി.അബ്ദു,ആർ.വി.കമറുദ്ദീൻ എന്നിവർ ചാപ്റ്ററുകളിൽ നിന്നും ടി.പി.അബ്ദുൾ കരീം അവർകളിൽ നിന്നും ഡയാലിസിസ് കോൺട്രിബ്യൂഷൻ സ്വീകരിച്ചു.സാന്ത്വന സംഗമത്തിൽ ഉദ്ഘാടകൻ ഡോ.പി.കെ.അബ്ദുറഹിമാൻ,ചാവക്കാട് സിംഗേഴ്സ് സലാം,താജുദ്ദീൻ ചാവക്കാട് എന്നിവർ ശ്രുതിമധുരമായ ഗാനം ആലപിച്ചു.എം.കെ.നൗഷാദ് അലി,സ്റ്റാഫ് അംഗങ്ങളായ സൈനബ ബഷീർ,സൗജത്ത് നിയാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകിവൈസ് പ്രസിഡന്റ് ഹക്കിം ഇമ്പാർക്ക് സ്വാഗതവും,ട്രഷറർ വി.കാസിം നന്ദിയും പറഞ്ഞു.





Follow us on :

More in Related News