Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2026 23:05 IST
Share News :
പീരുമേട് :
താലൂക്ക് ആശുപത്രിയുടെ വികസനത്തിന് അഴുത ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത് 1.35 കോടി രൂപ; മലയോര മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ.ദീർഘനാളായി അവഗണന നേരിട്ടിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയുടെ സമഗ്ര പുരോഗതിക്കായി 1,35,11,080 രൂപയുടെ വൻ പദ്ധതികളാണ് അഴുത ബ്ലോക്ക് പഞ്ചായത്ത് കരട് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ആധുനിക സജ്ജീകരണങ്ങൾക്കുമായി വലിയ തുക മാറ്റിവെച്ചത് മലയോര മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകും. മരുന്ന് വാങ്ങുന്നതിനായി 30 ലക്ഷം രൂപയും ലാബ് സംബന്ധമായ ആവശ്യങ്ങൾക്കായി 30 ലക്ഷം രൂപയും ബജറ്റിൽ പ്രത്യേകം നീക്കിവെച്ചു.ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിന് 20 ലക്ഷം രൂപയും ദൈനംദിന ചെലവുകൾക്കായി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സെക്കൻഡറി പാലിയേറ്റീവ് കെയർ വിഭാഗത്തിനായി 10 ലക്ഷം രൂപയും, ഈ വിഭാഗത്തിലേക്ക് ആവശ്യമായ മരുന്നുകൾക്കും ഉപകരണങ്ങൾക്കുമായി 5 ലക്ഷം രൂപയും വകയിരുത്തി. പാരാമെഡിക്കൽ ജീവനക്കാരുടെ വേതനം നൽകുന്നതിനായി 6,11,380 രൂപയും പ്രിന്റിംഗ്-സ്റ്റേഷനറി ആവശ്യങ്ങൾക്കായി 8 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ആശുപത്രിയിൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിന് 1.5 ലക്ഷം രൂപയും ബജറ്റിലുണ്ട്.താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാനും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സന്തോഷ് പണിക്കർ, വൈസ് പ്രസിഡൻ്റ് ജോൺ പി. തോമസ്, ആരോഗ്യ ക്ഷേമകാര്യ ചെയർമാൻ നിക്സൺ ജോർജ് എന്നിവർ അറിയിച്ചു.
Follow us on :
More in Related News
Please select your location.