Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ കോൺഗ്രസ് നേതാവിൻ്റെ വേർപാട്; വെച്ചൂരിൽ സർവകക്ഷി അനുശോചന യോഗം നടത്തി.

09 Jun 2025 23:12 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി എക്സിക്യൂട്ടീവ് അംഗമായിരുന്ന വെച്ചൂർ അപ്പത്തറ വീട്ടിൽ എ.സതീശന്റെ ആകസ്മിക നിര്യാണത്തിൽ വെച്ചൂരിൽ സർവകക്ഷി അനുശോചന യോഗം നടത്തി. മുച്ചൂർക്കാവ് ജംഗ്ഷനിൽ നടന്ന അനുശോചന യോഗത്തിൽ

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.ടി. സണ്ണി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. കെ മണിലാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ നാട്ടകം സുരേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ പി.ഡി. ഉണ്ണി, എം. കെ. ഷിബു, കെപിഎംഎസ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി അഖിൽ കെ ദാമോദരൻ, യുഡിഎഫ് വൈക്കം നിയോജകമണ്ഡലം കൺവീനർ ബി. അനിൽകുമാർ, വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ .ആർ. ഷൈലകുമാർ, ഡിസിസി സെക്രട്ടറി അബ്ദുൽസലാം റാവുത്തർ, വിവിധ രാഷ്ട്രീlയ കക്ഷി പ്രതിനിധികളായ

അജയൻ, ഹരിക്കുട്ടൻ, പി .എൻ. ശിവൻകുട്ടി, യു.ബാബു, കെ. ഗിരീശൻ, കെ .സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.



 

Follow us on :

More in Related News