Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.വി പുരത്ത് ലഹരിവിരുദ്ധ ജാഗ്രതാസദസ്സും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

09 Jun 2025 20:56 IST

santhosh sharma.v

Share News :

വൈക്കം: ഡിവൈഎഫ്ഐ ടി. വി പുരം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രത സദസും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. ടി. വി പുരം ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി. കെ ഹരികുമാർ സംഗമം ഉദ്ഘാടനം ചെയ്തു. ടി വി പു രം 

പഞ്ചായത്ത് വയോജന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മേഖല പ്രസിഡന്റ് കെ. എൻ ദീപു അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ എ. എസ് ദീപേഷ് ജാഗ്രത സന്ദേശം നൽകി. ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, കെ. എം കണ്ണൻ , മിനു സജയ്, ഇ. എൻ സാലിമോൻ, എസ്. അനീഷ്, വി. കെ ശ്രീകുമാർ, വോളിബോൾ പരിശീലകൻ ബാലകൃഷ്ണൻ, ഡോ. എ. ഡി ശ്രീകുമാർ, ഡോ. കെ. കെ സജികുമാർ,ചലച്ചിത്ര സഹസംവിധായകൻ ബോബി സത്യശീലൻ തുടങ്ങിയവർ പ്രസംഗിച്ചു. 

Follow us on :

More in Related News