Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബ സംഗമം നടത്തി.

02 Oct 2025 21:58 IST

UNNICHEKKU .M

Share News :

കോഴിക്കോട് : കേരള ഗവൺമെൻ്റ്  കോൺട്രാക്ടേഴ്സ് ഫെഡറേഷൻ (KGCF) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽഅളകാപുരിഓഡിറ്റോറിയത്തിൽ വച്ച് കുടുംബ സംഗമം നടത്തി. കെ ജി സി എഫ് സംസ്ഥാന ഭാരവാഹികൾക്ക് ഉള്ള സ്വീകരണവും, എസ്.എസ് എൽ സി, പ്ലസ്ടു മറ്റു ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും, സൊസൈറ്റി ഫോർ കോൺട്രാക്റ്റേഴ്സ് സോഷ്യൽ സെക്യൂരിറ്റിയിൽ അംഗത്വം സ്വീകരിക്കലും, സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ വെച്ച് നടന്നു.കുടുംബ സംഗമം,ബഹു. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. . കെ ജി.സിഎഫ് പ്രസിഡന്റ് അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.പി. വി കൃഷ്ണൻ( (KGCF സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്), എ. വി ശ്രീധരൻ( സംസ്ഥാന ജനറൽ സെക്രട്ടറി) പി. ബി ദിനേശ്കുമാർ( ( സംസ്ഥാന ട്രഷറർ),

 കെ.ആർ കൃഷ്ണകുമാർ( സംസ്ഥാന വൈസ് പ്രസിഡന്റ് ),പി..എം ഉണ്ണികൃഷ്ണൻ ( സംസ്ഥാന ജോ.സെക്രട്ടറി).പ്രശാന്ത് കുമാർ ( സംസ്ഥാന ജോ.സെക്രട്ടറി). ജോമോൻ മാത്യു( സംസ്ഥാന ജോ.സെക്രട്ടറി), പി.പ്രദീപ് ( സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ),

പി.ദീപേഷ് (ഇലക്ട്രിക്കൽ സബ് കമ്മിറ്റി കൺവീനർ)കെ.ജെ വർഗീസ്(സോഷ്യൽ സെക്യൂരിറ്റി ചെയർമാൻ),

 കെ.എം സഹദേവൻ (സോഷ്യൽ സെക്യൂരിറ്റി  സെക്രട്ടറി),

പി. മോഹൻദാസ് ( കോഴിക്കോട് കോൺട്രാക്ടേഴ്സ്  കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പ്രസിഡന്റ്) എന്നിവർ സംസാരിച്ചു. കോൺട്രാക്ടർമാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

 കെജിസി എഫ് ജില്ലാ സെക്രട്ടറി പി വി ജലീലുദ്ദീൻ സ്വാഗതവും,ജില്ലാ രക്ഷാധികാരി ടി പി കുഞ്ഞാലി നന്ദിയും പറഞ്ഞു.

Follow us on :

More in Related News