Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ പ്രഭാഷണയാത്ര സ്മരണാജ്ഞലി; നാളെ (ജനുവരി-26) തലയോലപ്പറമ്പിൽ.

25 Jan 2025 16:04 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : എഴുത്തിൻ്റെ കുലപതിയായ വൈക്കം മുഹമ്മദ് ബഷീർ എന്ന തൻ്റെ ഗുരുനാഥനുമൊത്തുള്ള മാന്ത്രിക സ്മരണകൾ ഓർത്തെടുക്കുന്ന വ്യതസ്ഥമായ ഒരു സ്മരണാജ്ഞലി ഒരുക്കുകയാണ് പ്രിയ ശിഷ്യൻ പ്രദീപ് ഹൂഡിനോ. 2025 ജനുവരി 19ന് ഞായറാഴ്ചരാവിലെ ബഷീറിൻ്റെ സ്മരണയുയർത്തുന്ന ബേപ്പൂർ വൈലാലിലെ മംഗോസ്റ്റിൻ മരച്ചുവട്ടിൽ നിന്നും ആരംഭിച്ച യാത്ര മന്ത്രി അഡ്വ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. വിശ്വാസങ്ങളെ മാനിക്കുകയും അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ തൂലിക പടവാളാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു ബഷീർ. മാന്ത്രികനായ വൈക്കം മുഹമ്മദ് ബഷീറിനെ സമൂഹത്തിന് പരിചയപ്പെടുത്തുകയും ഒപ്പം ഇന്ന് അനിവാര്യമായ ശാസ്ത്രാവബോധവും മാനവികതയും പരിപോഷിപ്പിക്കുകയുമാണ് യാത്രയുടെ ലക്ഷ്യം. തൻ്റെ ബഷീറുമായിട്ടുള്ള മാന്ത്രിക സ്മരണകൾ പങ്കുവെയ്ക്കുകയും 'ഒന്നും ഒന്നും ഇമ്മണി ബല്ല്യ ഒന്നിൻ്റെ' മാന്ത്രിക വിഷ്ക്കാരം, സൈനബയുടെ ഉപ്പ അഥവാ സിങ്കിൾ ഐഡ് ഗാംബ്ലർ മിസ്റ്റർ പോക്കറിൻ്റെ ത്രീ കാർഡ് മൊണ്ടൈയും വേദിയിൽ അവതരിപ്പിക്കും

ഈയിടെ പ്രദീപ് ഹൂഡിനോ സന്ദർശിച്ച, മലയാള ഭാഷയുടെ ജർമ്മൻ വളർത്തച്ഛൻ എന്നറിയപ്പെടുന്ന, ഹെർമ്മൻ ഗുണ്ടർട്ടിൻ്റെ ജന്മദേശമായ ജർമ്മനിയിലെ ടുബിങ്കൻ സർവ്വകലാശാലയിൽ നടത്തിയ ബഷീർ അനുസ്മരണ പ്രഭാഷണവും മാജിക്കുംയൂറോപ്യൻ മലയാളികൾക്കിടയിലും കേരളത്തിലെ മാധ്യമങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസ്തുത പരിപാടിയ്ക്കായി രൂപകല്പന ചെയ്ത, ബഷീറിൻ്റെ പത്ത് കഥാപാത്രങ്ങളെ അണിനിരത്തിയുള്ള 'സുൽത്താൻ്റെ ദശാവതാരങ്ങൾ' എന്ന മാന്ത്രിക വിദ്യയും ഹൂഡിനോയുടെ ചില സവിശേഷ വിദ്യകളും അവതരിപ്പിയ്ക്കും. ബേപ്പൂർ 

വൈലാലിൽ നിന്നാരംഭിച്ച ഈ യാത്ര

ബഷീറിൻ്റെ കഥാപാത്രങ്ങളുടെ വീടും, ബഷീർ കുടുംബ വീട് സ്ഥി ചെയ്തിരുന്ന മണകുന്നം വൈപ്പേൽ പുരയിടവും താലയോലപ്പറമ്പിലെ ചന്തയും ബഷീർ സ്മാരക സ്കൂളും ഹാളും ബഷീർ കഥകളിലൂടെ പ്രസിദ്ധമായ പാലാംകടവ് കടവും മൂവാറ്റുപുഴയാറും തലയോലപ്പറമ്പിലെ സാഹിത്യ ചർച്ചകളുടെ ഇരിപ്പിടമായി മാറിയ ഇന്നത്തെ ഫെഡറൽ നിലയമായ 'ഭാർഗ്ഗവീ നിലയവും' ബഷീർ പുസ്തകശാല നിന്ന എറണാകുളം ജട്ടിയും. വൈക്കത്ത് ബഷീർ ഗാന്ധിയെ തൊട്ടതിൻ്റെ 100 വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ സുപ്രസിദ്ധമായ

 വൈക്കം സത്യഗ്രഹ സ്മാരക ഹാളും 1925 മാർച്ച് 9 ന് ഗാന്ധിജി വന്നിറങ്ങിയ വൈക്കം ബോട്ട് ജെട്ടി, വീരനായകനായിരുന്ന വൈക്കം തന്തൈപെരിയാറിൻ്റെ സ്മാരകം വൈക്കം ഇംഗ്ലീഷ് സ്കൂളും തുടർന്ന് തൃശൂരിലെ സാഹിത്യ അക്കാദമിയും സംഗീത നാടക അക്കാദമിയുമടക്കമുള്ള വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് ജനുവരി 31ന് നോർത്ത് ബേപ്പൂരിലെ മാജിക് വേൾഡിൽ യാത അവസാനിക്കും. മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് റെയിൽവെ ട്രാക്കിൽ ബഷീറിൻ്റെ കാർമ്മികത്വത്തിൽ നടത്തിയ ജാലവിദ്യ കണ്ട ബഷീർ പ്രദീപ് ഹൂഡിനോഎന്ന പേരിടുകയും ചെയ്തു. ബഷിറിനോടുള്ള ഗുരു നിവേദ്യമാണ് ഈ പരിപാടി. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ 26ന് വൈകിട്ട് 4.30 ന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ സഹകരണത്തോടെ മാജിക്ക് പരിപാടി അവതരിപ്പിക്കും. മുതിർന്ന മാധ്യമപ്രവർത്തകനും ബഷീർ സ്മാരക സമിതി വൈസ് ചെയർമാനുമായ ഡോ. പോൾ മണലിൽ ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി പി.ജി ഷാജിമോൻ, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ, പാത്തുക്കുട്ടി, ആരിഫ , സുബൈദ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.


Follow us on :

More in Related News