Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗൾഫ് സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് വെട്ടിച്ചുരുക്കാനുള്ള നീക്കം മുഖ്യമന്ത്രി ഇടപെടണം ; അഷ്റഫ് കളത്തിങ്ങൽ പാറ

01 Oct 2025 10:46 IST

Jithu Vijay

Share News :

തിരൂരങ്ങാടി : കേരളത്തിൽ നിന്നും ഗൾഫ് സെക്ടറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യാ എക്സ് പ്രസ് സർവ്വീസ് ഓക്ടോബർ മുതൽ വെട്ടിച്ചുരുക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറണമെന്നും കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ ആവശ്യപ്പെട്ടു. 


കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നുമായി ആഴ്ചയിൽ എയർ ഇന്ത്യ എക്സ് പ്രസിന്റെ 78 സർവ്വീസുകളാണ് നഷ്ടപ്പെടുക. ഇത് ഗൾഫ് യാത്രക്കാരെയും ഗൾഫ് വഴി അമേരിക്ക, യൂറോപ്പ് യാത്രക്കാരെയും സാരമായി ബാധിക്കും. മാത്രമല്ല ഇപ്പോൾ സർവ്വീസ് നടത്തുന്ന മറ്റ് വിമാന കമ്പനികൾ അമിതമായ ടിക്കറ്റ് ചാർജ്ജ് ഈടാക്കുകയും ചെയ്യും. ബന്ധപ്പെട്ടവർ ഈ തീരുമാനത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ പ്രവാസികളയും കുടുംബങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര നടപടികൾ ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി കെ. രാം മോഹൻ നായിഡു എന്നിവർക്ക് ഇ-മെയിൽ അയക്കുകയും ചെയ്തു.

Follow us on :

More in Related News