Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലസൗഹൃദ ഭവനം പദ്ധതി പൂര്‍ത്തീകരണ രേഖ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് കൈമാറി

14 Aug 2025 15:27 IST

Jithu Vijay

Share News :

മലപ്പുറം : ഇന്ത്യയിലാദ്യമായി ബാലസൗഹൃദ ഭവനം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അദാലത്തുകളുടെ പൂര്‍ത്തീകരണ രേഖ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എ. സുരേഷ് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. അദാലത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളും ബാല സംരക്ഷണരംഗത്ത് ജില്ലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ രൂപരേഖയുമാണ് കൈമാറിയത്. 


15 ബ്ലോക്ക് പഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി 15 അദാലത്തുകളാണ് സംഘടിപ്പിച്ചത്. ഇന്ത്യയിലാദ്യമായാണ് ഒരു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇത്തരത്തില്‍ ജനകീയ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. അദാലത്തുകളില്‍ ശിശുസംരക്ഷണ രംഗത്തുള്ളവരും പൊതുജനങ്ങളുമടക്കം മൂവായിരത്തിലധികമാളുകള്‍ പങ്കെടുത്തു. നൂറിലധികം പരാതികളും അപേക്ഷകളും അദാലത്തില്‍ ലഭിച്ചു.


കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, നടപടികള്‍ എന്നിവ സംബന്ധിച്ച സന്ദേശം നല്‍കാന്‍ അദാലത്തുകള്‍ക്ക് കഴിഞ്ഞു. ലഭിച്ച പരാതികളും അപേക്ഷകളും പരിഗണിക്കുകയും അധികാര പരിധിക്കു പുറത്തുള്ളവ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു. കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ തലത്തില്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക, കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, സൈബര്‍ സുരക്ഷയും ഓണ്‍ലൈന്‍ ഉപയോഗവും സംബന്ധിച്ച സുരക്ഷിതത്വത്തിനായുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുക, ഡീ- അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുക, ഫിറ്റ്നെസ്, പൊതു കളിസ്ഥലങ്ങള്‍, എന്നിവ എല്ലാ പഞ്ചായത്തു വാര്‍ഡുകളിലുമുണ്ടാക്കുക, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കുക, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തുക, പോക്സോ കേസുകളില്‍ വിചാരണ വേഗത്തിലാക്കുന്നതു പോലെയുള്ള സമഗ്ര ഇടപെടല്‍ നടത്തുക, അമ്മത്തൊട്ടിലുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കളക്ടര്‍ക്ക് സമര്‍പ്പിച്ചത്.

Follow us on :

More in Related News