Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി

02 Oct 2025 15:06 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി ഭവനിൽ വെച്ച് ഗാന്ധി ജയന്തി അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി.ഇൻകാസ് റാസൽകൈമ വർക്കിംഗ് പ്രസിഡന്റ് മടപ്പൻ നാസർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ ഐക്യദാർഥ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പെൻഷണേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.കൃഷ്ണൻ മാസ്റ്റർ ഗാന്ധി ആദർശത്തിന്റെ സമകാലിക പ്രസക്തിയെ കുറിച്ചു പ്രഭാഷണം നടത്തി.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്ര,കെ.എൻ.സന്തോഷ്,അഷ്റഫ് ബ്ലാങ്ങാട്,സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ,ഷെരീഫ് പുളിച്ചിറക്കെട്ട്,കമറുദ്ദീൻ പട്ടാളം,എ.എച്ച്.റൗഫ്,താഹിറ റഫീക് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News