Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2025 20:51 IST
Share News :
മുക്കം: എം.വി സഹ്‌ല ചെറൂപ്പയുടെ പ്രഥമ കഥാസമാഹാരം മാമ്പൂപൂക്ക്ണ കാലത്ത് പ്രശസ്ത കവി പി.കെ ഗോപി പ്രകാശനം ചെയ്തു. ഹിമാലയം പോലെ ഉരുകിയാണ് പല സ്ത്രീകളുടേയും ജീവിതമെന്നും അവയില്‍ നിന്ന ഊറിക്കൂടിയ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഇന്ദിരാഗോസ്വാമിയെപോലുള്ളവരുടെ രചനകള്‍ പുറത്തുവന്നതെന്നും പി.കെ ഗോപി പറഞ്ഞു. അതുപോലെ സഹ്‌ലയുടെ കഥകള്‍ ജീവിതത്തെ തൊടുന്നതാണെന്നും അതിലെ കഥകള്‍ നമ്മുടെ ഹൃദയത്തോടാണ് സംവദിക്കുന്നതെന്നും പി.കെ ഗോപി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് പേരക്ക ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
അനില്‍ കാഞ്ഞിലശ്ശേരി പുസ്തകം ഏറ്റുവാങ്ങി.ഹംസ ആലുങ്ങല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സത്യനാഥ് രാമനാട്ടുകര, ഹരീഷ് കോട്ടൂര്‍, സബിന്‍ പള്ളിക്കുത്ത്, മെവിന്‍ പടിപ്പുര, ജി.വി രമ, ഷബ്‌നം ഷെറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷബ്‌നം ഷെറിന്‍ എഴുതിയ ദസ്തഗീര്‍ ഒരു നക്ഷത്രവെളിച്ചമെന്ന കഥാ സമാഹാരത്തിന്റെയും സുജിത്ത് യാദവിന്റെ ജീവിതം എത്രമനോഹരം എന്ന കവിതാ പുസ്തകത്തിന്റേയും ചര്‍ച്ചയും നടന്നു. രണ്ടു പുസ്തകങ്ങളും ബിനേഷ് ചേമഞ്ചേരി പരിചയപ്പെടുത്തി. ബിനേഷ് ചേമഞ്ചേരി സ്വാഗതവും എം.വി സഹ്‌ല ചെറൂപ്പ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
 
                        Please select your location.