Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 19:10 IST
Share News :
തിരുവനന്തപുരം : ബോബി ചെമ്മണ്ണൂരിന് ജയിലിൽ അനധികൃതമായി സന്ദർശകരെ അനുവദിച്ച സംഭവത്തിൽ നടപടി. എറണാകുളം ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് സസ്പെൻഷൻ നടപടി. മധ്യ മേഖല ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ പി അജയകുമാർ, എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്,അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോൾ മദ്ധ്യമേഖല ജയിൽ ഡി ഐ ജി പി അജയകുമാർ ജയിലിൽ എത്തിയിരുന്നു. കൂടെ ബോബിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബി ചെമ്മണ്ണരുമായി രണ്ട് മണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകി. സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തു എന്നും ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജയിൽ സൂപ്രണ്ട് രാജു എബ്രഹാം, മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചത്.
Follow us on :
Tags:
More in Related News
Please select your location.