Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 12:01 IST
Share News :
തിരൂരങ്ങാടി: കൊടിഞ്ഞി കാടംകുന്നിലെ കോട്ടപറമ്പില്‍ ബഷീര്‍(53) വലിയ ആശങ്കയിലാണ്. 2019 പ്രളയത്തില്‍ ലഭിച്ച തുക തിരിച്ചടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ധേശം നല്‍കിരിക്കുകയാണ്. ഏഴ് ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിയിലേക്ക് കടക്കുമെന്നാണ് തിരൂരങ്ങാടി തഹസീല്‍ദാര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്. പ്രളയത്തില്‍ വീടിന് കേടുപാടുകള്‍ ലഭിച്ചതോടെ തന്റെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ ദുരിതാശ്വാസ സഹായമായി നല്‍കിയ ഇരുപതിനായിരം രൂപയില്‍ പതിനായിരം രൂപ തിരിച്ചടക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.
പതിനായിരം രൂപ പോയിട്ട് പത്ത് രൂപ പോലും എടുക്കാനില്ലാത്ത അവസ്ഥയിലാണ് ബഷീര്‍. സ്ട്രോക്ക് വന്നത് കാരണം ശരിക്ക് നടക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥ. പണമില്ലാത്തതിനാല്‍ ഫിസിയോ തെറാപ്പി ചെയ്യാറില്ലെന്ന് ബഷീര്‍ പറഞ്ഞു. കൊടിഞ്ഞി മഹല്ല് പള്ളിയില്‍ നിന്നും മരുന്ന് വാങ്ങാന്‍ ലഭിച്ച ധന സഹായം ഉപയോഗിച്ച് മരുന്ന് വാങ്ങാതെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ നീക്കുകയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പെണ്‍മക്കളെ
വിവാഹം കഴിച്ചയച്ചു. ഭാര്യ ഒന്നര വര്‍ഷം മുമ്പ് മരിച്ചു.
ശരിക്ക് വഴിപോലുമില്ലാത്ത ഓടും ഷീറ്റും മേഞ്ഞ വീട്ടില്‍ ഒറ്റക്കാണ് താമസം. ഇടക്ക് മക്കള്‍ കൂട്ടിനെത്തും. മക്കളെത്തുമ്പോള്‍ ഭക്ഷണം വല്ലതും ഉണ്ടാക്കുന്നതെന്ന് ബഷീര്‍ പറയുന്നു. അതി ദയനീയ ജീവതം നയിക്കുന്ന ഇദ്ദേഹമുള്‍പ്പെടെയുള്ള 125 പേര്‍ക്കാണ് സര്‍ക്കാര്‍ പണം തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച പണം തിരിച്ചടക്കാന്‍ കഴിയുന്നവരെല്ലാം ഇതിനോടകം തിരിച്ചടച്ചിട്ടുണ്ട്. എന്നാല്‍ അതിന് കഴിയാത്തവര്‍ ഏറെയാണ്.
Follow us on :
Tags:
More in Related News
Please select your location.