Wed May 28, 2025 2:11 PM 1ST
Location
Sign In
29 Apr 2024 20:22 IST
Share News :
മുണ്ടക്കയം : അനധികൃതമായി വീട്ടിൽ സൂക്ഷിച്ച വിദേശ മദ്യം പൊലീസ് പിടി കൂടി. സംഭവവുമായി ബന്ധപെട്ട് പനക്കച്ചിറ, റാക്കപതാൽ, കതിരോലിൽ കെ.ജി. അനില്‍ ( മണിക്കുട്ടൻ -41) നെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.. അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പിടി കൂടിയത്.
വീടിനുള്ളിൽ നിന്നും പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ 500,700 മില്ലി ലിറ്റർ, 1 ലിറ്റർ എന്നിങ്ങനെ വിവിധ കുപ്പികളിലായി 5.700 ലിറ്റർ വിദേശമദ്യം പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു. കൂടാതെ പണവും പോലീസ് കണ്ടെടുത്തിയിട്ടുണ്ട്.. . ഇയാളെ കഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.
Follow us on :
Tags:
More in Related News
Please select your location.