Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 23:25 IST
Share News :
കടുത്തുരുത്തി: വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനമായി ആചരിക്കുന്ന ജുലൈ മൂന്നിന് നിയമസഭയ്ക്ക് അവധി പ്രഖ്യാപിക്കണമെന്നും സംസ്ഥാന ത്തൊട്ടാകെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഉൾപ്പെടെ സർക്കാർ പൊതു അവധി പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ ചീഫ് വിപ്പ് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്‌പീക്കർ എ.എൻ. ഷംസീർ എ ന്നിവർക്ക് ഇതുസംബന്ധിച്ച് മോൻസ് ജോസഫ് നിവേദനം സമർപ്പിച്ചു. എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളും ജുലൈ മൂന്ന് വിശുദ്ധ തിരുക്കർമങ്ങൾ നടത്തുന്ന പ്രാർത്ഥനാ ദിനമായി ആചരിക്കുന്നതു കണക്കിലെടുത്തും നിയമ സഭയുടെ മുൻകാല കീഴ് വഴക്കങ്ങൾ പരിഗണിച്ചും ജൂലൈ മൂന്നിന് നിയമസഭ ചേരുന്നത് ഒഴിവാക്കാൻ തയാറാകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.