Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 18:51 IST
Share News :
നിലമ്പൂർ : മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു (71 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ രാവിലെ 9.30ന് നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനില്‍ നടക്കും.
ആര്യാടന്‍ മുഹമ്മദിന്‍റെ വലംകൈയ്യെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്‍റെ വിയോഗം.
ഭാര്യ: സൈനബ, മക്കള്‍ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കള്‍: മുജീബ് അത്തിമണ്ണില്‍, സമീർ, മരുമകള്‍ ആയിഷ ലുബിന.
ആര്യാടൻ മുഹമ്മദിന്‍റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതുദർശനത്തിന് വെക്കും.
Follow us on :
More in Related News
Please select your location.