Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി ഏപ്രിൽ 4ന്.

02 Apr 2025 13:13 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ നിന്നും ലഹരി പാദാർത്ഥങ്ങളെ ഇല്ലായ്മ ചെയ്യാനും, കേരളത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗ പ്രവണത തടയാനും ലക്ഷ്യമിട്ടുകൊണ്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് സണ്ടേ സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ. യുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ ബോധവത്കരണത്തന്റെ ഭാഗമായി ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ 7.30 ന് തലയോലപ്പറമ്പിൽ നിന്നും മാർക്കറ്റ് റോഡ് വഴി ടൗൺ ചുറ്റി ആശുപത്രി കവല, ഇല്ലാതൊണ്ട് കാർണിവൽ സിനിമാസ് വഴി നടത്തുന്ന ബോധവത്കരണ സൈക്കിൾ-ടൂ വീലർ റാലി തലയോലപ്പറമ്പ് പോലീസ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ റാലി ഫ്ലാഗ് ഓഫ്‌ ചെയ്യും. ഇടവക വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, അസി. വികാരി ഫാ. ഫ്രഡ്‌ഡി കോട്ടൂർ, ഹെഡ് മാസ്റ്റർ തോമസ് സ്കറിയ, പി. ടി. എ. പ്രസിഡന്റ്‌ ഷാജി ഈറ്റത്തോട് എന്നിവർ നേതൃത്വം നൽകും.

Follow us on :

More in Related News