Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം; പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം

11 Jan 2025 16:16 IST

Shafeek cn

Share News :

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് സമരം ചെയ്ത വിമത വിഭാഗം വൈദികര്‍ക്കെതിരെ പൊലീസ് നടപടി എടുത്തതില്‍ പ്രതിഷേധം തുടരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. എന്നാല്‍ ഗേറ്റിന്റെ ഒരു ഭാഗം പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ ബിഷപ്പ് ഹൗസിനകത്ത് കയറിയ പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. രണ്ട് വൈദികര്‍ അകത്തേക്ക് കടന്നു.


21 വിമത വൈദികരെ അകത്തേയ്ക്ക് കയറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.എന്നാല്‍ അതിന് സമ്മതിക്കില്ല എന്ന നിലപാടിലാണ് പൊലീസ്. അനുവാദം നല്‍കിയില്ലെങ്കില്‍ മതില്‍ അടക്കം പൊളിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കുര്‍ബാന തര്‍ക്കത്തില്‍ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് പ്രാര്‍ത്ഥനാ യജ്ഞം നടത്തിയ 21 വൈദികരെയാണ് പുലര്‍ച്ചെ പൊലീസ് എത്തി ബിഷപ്പ് ഹൗസില്‍ നിന്ന് ബലം പ്രയോഗിച്ചു നീക്കിയത്. വലിച്ചിഴച്ചാണ് വൈദികരെ പുറത്തെത്തിച്ചത്. പൊലീസ് മര്‍ദിച്ചുവെന്നും കൈകള്‍ക്കും കാലിനും പരിക്കേറ്റെന്നും വൈദികര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ആണ് വിമത വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുന്നൂറോളം പ്രതിഷേധക്കാരാണ് ബിഷപ്പ് ഹൗസിന് മുന്‍പില്‍ തമ്പടിച്ചിരിക്കുന്നത്. പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ ഡിസിപി അശ്വതി ജിജി ബിഷപ്പ് ഹൗസില്‍ എത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സമവായ ചര്‍ച്ചയുണ്ടാകും.


കളക്ടറുടെ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാം എന്ന് പൊലീസ് അറിയിച്ചെങ്കിലും പിന്‍വാങ്ങാന്‍ സമരക്കാര്‍ തയ്യാറായില്ല.സമാധാനപരമായി കിടന്നുങ്ങിയ വൈദികരെ വലിച്ചിഴച്ച് പുറത്തിറക്കിയെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിക്കിടന്ന വൈദികരെ എഴുന്നേല്‍പ്പിക്കുകയും വസ്ത്രം പോലും മാറാന്‍ അനുവദിച്ചില്ലെന്നും വൈദികര്‍ ആരോപിക്കുന്നു. ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തല്ലിപ്പൊളിച്ചാണ് വൈദികരെ പുറത്താക്കിയത്. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിറോ മലബാര്‍ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികര്‍ വ്യാഴാഴ്ച്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളില്‍ കയറി പ്രതിഷേധം തുടങ്ങിയത്. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ചാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വൈദികരെ സസ്‌പെന്‍ഡ് ചെയ്തതെന്നും നടപടി പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും വൈദികര്‍ വ്യക്തമാക്കിയിരുന്നു


Follow us on :

More in Related News