Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 18:48 IST
Share News :
കോട്ടക്കൽ : പെരുമണ്ണ എ.എം.എൽ.പി സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശീയപതാക ഉയർത്തലോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രധാന അധ്യാപകൻ ശ്രീ. മനോജ് മാസ്റ്റർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ. മുസ്തഫ ആശംസകൾ നേർന്നു സംസാരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലിയിൽ വാർഡ് മെമ്പർ ശ്രീ. ബഷീർ പങ്കെടുത്തു.
പരിപാടികളുടെ വിജയത്തിനായി 'ഗാലക്സി ക്ലബ്ബ്' പ്രവർത്തകരുടെ പൂർണ്ണ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു. സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും റാലിയും ആഘോഷത്തിന് മാറ്റ് കൂട്ടി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പായസ വിതരണവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.