Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2024 04:59 IST
Share News :
ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിൽ പുതിയ ചരിത്രം. അരങ്ങേറ്റ ലോകകപ്പിൽ തന്നെ സൂപ്പർ എട്ടിൽ എത്തുകയെന്ന അപൂർവ്വ നേട്ടവുമായി അമേരിക്ക.
ഇന്ന് നടക്കേണ്ടിയിരുന്ന അയർലൻഡിനെതിരായ മത്സരം നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി അമേരിക്കൻ ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ട് ഉറപ്പിച്ചത്.
ഇന്ത്യയും പാകിസ്താനും കാനഡയും അയർലൻഡും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് അമേരിക്ക. കളിച്ച മൂന്ന് മത്സരങ്ങൾ വിജയിച്ച ഇന്ത്യയും ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ അയർലൻഡിനെതിരായ അവസാന മത്സരം വിജയിച്ചാൽ പാകിസ്താന് സൂപ്പർ എട്ടിൽ കടക്കാൻ കഴിയില്ല. മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പാക്കിസ്ഥാന് ഒരു വിജയം മാത്രമാണുള്ളത്.
യുഎസ്എയോടും ഇന്ത്യയോടും വഴങ്ങിയ തോൽവികളാണ് ടൂർണമെന്റിൽ പാക്കിസ്ഥാന് വിനയായത്. യുഎസ്എ – അയർലൻഡ് മത്സരം ഉപേക്ഷിച്ചതുവഴി ലഭിച്ച ഒരു പോയിന്റ് സഹിതം 5 പോയിന്റോടെയാണ് യുഎസ്എയുടെ മുന്നേറ്റം. കാനഡയ്ക്കു പിന്നാലെ അയർലൻഡും ടൂർണമെന്റിൽനിന്ന് പുറത്തായി.
അടുത്ത മത്സരത്തിൽ ജയിച്ചാലും പാക്കിസ്ഥാന് പരമാവധി ലഭിക്കുക നാലു പോയിന്റ് മാത്രം. ഫലത്തിൽ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാൻ – അയർലൻഡ് മത്സരഫലം ടൂർണമെന്റിൽ അപ്രസക്തമായി.
Follow us on :
Tags:
More in Related News
Please select your location.