Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 14:32 IST
Share News :
മോഷ്ടാക്കളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയ പൊലീസുകാരെ ആദരിച്ചു
ആലുവ: പറവൂർ കവലയിലും സമീപ പ്രദേശങ്ങളിലും നിരന്തരമായി മോഷണങ്ങൾ നടത്തിയവരെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരെ നന്മ റെസിഡൻറ്സ് അസോസിയേഷൻ ആദരിച്ചു.
ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, സി.ഐ എം.എം.മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള എസ്.ഐമാരായ എസ്.എ
സ്. ശ്രീലാൽ, താജ് വർഗീസ്, സി.പി.ഒമാരായ മാഹിൻഷാ അബൂ ബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, വി.എ. അഫ്സൽ, കെ. എ. സിറാജുദീൻ എന്നിവരെയാണ് ആദരിച്ചത്. റെസിഡൻറ്സ് അസോസിയേഷന്റെ ഭാരവാഹി കളായ പ്രസിഡൻറ് കെ.വി.സുകുമാരൻ, സെക്രട്ടറി സുജിത രാജേഷ്, ട്രഷറർ വഹിത ഷംസുദ്ദീൻ, രക്ഷാധികാരി അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.