Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആകാശവാണിയുടെ അനന്തപുരി എഫ്.എം സ്റ്റേഷൻ മലയാളവത്കരിക്കണം.

05 Jul 2025 08:08 IST

R mohandas

Share News :

കൊല്ലം: മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ പദവിയിലെത്തിയിട്ടും ആകാശവാണിയുടെ അനന്തപുരി എഫ്.എം സ്റ്റേഷന് പൂർണ്ണമായ് മലയാളവത്കരിക്കുവാൻ കഴിയുന്നില്ല എന്നു പരാതി ഉയരുന്നു. ആകാശവാണിയുടെ സ്ഥിരം ശ്രോതാക്കളാണ് ഇങ്ങനെ ഒരു പരാതി ഉന്നയിക്കുന്നത്. 

കേരളത്തിലെ സർക്കാർ ഓഫീസുകൾ, 

കോടതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും നമ്മുടെ സ്വന്തം മലയാളത്തെ സ്വീകരിച്ചുവെങ്കിലും എഫ് എം സ്റ്റേഷനുകൾ പലപ്പോഴും മലയാളത്തെ പടിക്കു പുറത്തു നിർത്തിയിരിക്കുകയാണന്നാണ് ശ്രോതാക്കൾ പറയുന്നത്. ആകാശവാണി അനന്തപുരിയിലെ

 അവതാരകർ 101.9 എന്നത് ഇപ്പോഴും ആംഗലേഭാഷയാണ് ഉപയോഗിക്കാറുള്ളതു്.

2023 ൽ പ്രസാർ ഭാരതിയുടെ 101.9 നിർത്തലാക്കിയിരുന്നു. പിന്നീട് ശ്രോതാക്കളുടെ സമ്മർദ്ദം കാരണം 2025 വിഷു ദിനത്തിൽ പ്രക്ഷേപണം തുടങ്ങുകയായിരുന്നു.

അതു് പോലെ തന്നെ പ്രധാന മന്ത്രിയുടെ "മൻ കീ ബാത്ത്" എന്ന റേഡിയോ പരമ്പരയുടെ

മലയാള പരിഭാഷ അനന്തപുരി എഫ്.എം കേൾപ്പിക്കണമെ മെന്നും ശ്രോതാക്കളുടെ കൂട്ടായ്മ യിലെ കൊല്ലം ഇരവിപുരം ശാരികയിലെ എം. സായി ബാബു ആവശ്യ പ്പെടുന്നു..


Follow us on :

More in Related News