Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 06:28 IST
Share News :
തിരുവനന്തപുരം : കേരള മോട്ടോർ വാഹന വകുപ്പിന്റെ 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ചിരുന്ന എഐ (AI) ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള
കെൽട്രോൺ നൽകാനുള്ള കുടിശ്ശികയെ തുടർന്ന് ഇന്റർനെറ്റ് സേവനദാതാക്കളായ ജിയോ കണക്ഷൻ വിച്ഛേദിച്ചതിനാലാണ് ക്യാമറകൾ ഓഫായത് .
സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം നൽകുന്നതിന് തടസ്സമായത്. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതിനാൽ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 2023 എപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്.
Follow us on :
Tags:
More in Related News
Please select your location.