Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവജീവൻ വായനശാല പരപ്പനങ്ങാടി " ഈ ഗാനം മറക്കുമോ " സിനിമാപാട്ടുകളെ കുറിച്ചുള്ള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

02 Jul 2026 10:13 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നവജീവൻ വായനശാല പരപ്പനങ്ങാടി " ഈ ഗാനം മറക്കുമോ " സിനിമാപാട്ടുകളെ കുറിച്ചുള്ള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 5 ന് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്‌കൂളിലാണ് മത്സരം നടക്കുന്നത്.


വിജയികൾക്കുള്ള സമ്മാനദാനം പ്രശസ്ത ഗാനരചയിതാവ് എംഡി രാജേന്ദ്രൻ നിർവഹിക്കും, ചടങ്ങിൽ വിനോദ് തള്ളശ്ശേരി രചിച്ച് ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച " മണ്ണിൽ വിരിഞ്ഞ നിലാവുകൾ " പുസ്‌തകം പ്രകാശനം ചെയ്യും. കാലിക്കറ്റ് ഇൻ്റർ നാഷണൽ എയർപ്പോർട്ട് ജോ. ജനറൽ മാനേജർ വേണു. ടി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമനാഥൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.


ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നവർ ജൂലൈ 3 ന് രാത്രി 10 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 100 രൂപ. വിജയികൾക്ക് ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപയും ലഭിക്കും.


കൂടുതൽ വിവരങ്ങൾക്ക് 9061040420, 9445811841 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

Follow us on :

More in Related News