Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗിഫ്റ്റ് എ ട്രഡിഷൻ' പദ്ധതിയുടെ 2026 എഡിഷന് തുടക്കമായി

02 Jul 2026 10:34 IST

Jithu Vijay

Share News :

തിരുവനന്തപുരം : കേരളത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും പ്രാദേശിക കരകൗശല വൈദഗ്‌ധ്യത്തെയും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കോവളത്തുള്ള കേരള ആർട്‌സ് & ക്രാഫ്റ്റ്സ് വില്ലേജ് (KACV) ഒരുക്കുന്ന 'ഗിഫ്റ്റ് എ ട്രഡിഷൻ' (Gift a Tradition).

പദ്ധതിയുടെ ഉദ്ഘാടനവും കൈത്തറി വസ്ത്രങ്ങൾ മാത്രം ഉൾപ്പെടുത്തി ആകർഷകമായി രൂപകൽപ്പന ചെയ്‌ത പ്രത്യേക ഗിഫ്റ്റ് ബോക്സ്‌സിന്റെ ലോഞ്ചും ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്‌ണുനാഥ് ക്രാഫ്റ്റ്സ് വില്ലേജിൽ വച്ച് നിർവഹിച്ചു.


വേദിയിൽ പ്രത്യേകമായി സജ്ജീകരിച്ചിരുന്ന തനത് രാട്ടിൽ കൈത്തറി നൂൽ നൂറ്റുകൊണ്ടാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്‌തത്‌. കൈത്തറി മേഖലയ്ക്ക് കൂടുതൽ വിപണി സാധ്യതകൾ തുറന്നുനൽകുകയും കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങളെ ഗിഫ്റ്റിംഗ് കൾച്ചറിന്റെ ഭാഗമാക്കുകയുമാണ് 'ഗിഫ്റ്റ് എ ട്രഡിഷൻ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


Follow us on :

More in Related News