Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2025 19:11 IST
Share News :
കോഴിക്കോട് : കേരളത്തിൽ ഓട്ടോ തൊഴിലാളി മേഖലയിൽ ഏറെ പ്രശസ്തി നേടിയ തൊഴിലാളികളാണ് കോഴിക്കോട് സിറ്റി ഓട്ടോ തൊഴിലാളികൾ.കോഴിക്കോട് സിറ്റിയിൽ ഓട്ടോറിക്ഷകൾ ഇരട്ടിയോളം വർധിച്ചിട്ടും ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാത്തത് കാരണം ഓട്ടോറിക്ഷ ഡ്രൈവർമാർ ഒരുപാട് പ്രയാസപ്പെട്ടുകൊണ്ടാണ് നഗരത്തിൽ സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഓട്ടോ സ്റ്റാൻഡുകൾ കൂടി എടുത്ത് ഒഴിവാക്കാനുള്ള കോർപ്പറേഷന്റെ നടപടി. ഓട്ടോറിക്ഷകളുടെ വർദ്ധനവനുസരിച്ച് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാതെ നിലവിലുള്ള സ്റ്റാൻഡുകൾ എടുത്തു കളയുന്ന കോർപ്പറേഷൻ നടപടി പ്രതിഷേധാർഹമാണ്. ഗോകുലം മാളിന്റെ മുമ്പിലെ ഓട്ടോ സ്റ്റാൻഡിന്റെ സൗകര്യം പുനസ്ഥാപിക്കണമെന്നും കോഴിക്കോട് സിറ്റിയിൽ ഓട്ടോറിക്ഷകൾക്ക് മതിയായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിടിയു കോഴിക്കോട് സിറ്റി ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ പ്രസിഡണ്ട് മുഹമ്മദ് റാഫി ഏരിയ സെക്രട്ടറി ഗഫൂർ വെള്ളയിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അഷ്കർ വെള്ളയിൽ സിറ്റി കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് തൻസീർ ജാഫർഖാൻ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
 
                        Please select your location.