Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പെരുമ്പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതെ വന്ന കുടുംബത്തിൻ്റെ ഭീതിക്ക് പരിഹാരം.

24 Jan 2025 18:18 IST

santhosh sharma.v

Share News :

വൈക്കം: പുരയിടത്തിന് സമീപമുള്ള ഭീമൻ പെരുമ്പാമ്പ് മൂലം പുറത്തിറങ്ങാൻ കഴിയാതെ വന്ന ബധിരനും, മൂകനുമായ ഗൃഹനാഥൻ ഉൾപ്പടെ അഞ്ചംഗ കുടുംബത്തിൻ്റെ ഭീതി ഒഴിഞ്ഞു. സർപ്പ സ്നേക്ക് റെസ്ക്യൂ അംഗം പാമ്പിനെ പിടികൂടി.  വൈക്കം ദളവാക്കുളം ബസ്റ്റാൻ്റിന് സമീപം പെരുഞ്ചില്ല തോടിനോട് ചേർന്ന് താമസിക്കുന്ന പണ്ടാരച്ചിറ വീട്ടിൽ വേണുഗോപാൽ ഭാര്യ ഉഷ,സഹോദരൻ അയ്യപ്പൻ, സഹോദര ഭാര്യ ഓമന, സഹോദര പുത്രി ശ്രീലക്ഷ്മി എന്നിവരാണ് 

പുറത്തിറങ്ങാൻ കഴിയാതെ ദിവസങ്ങളോളം ഭീതിയിൽ വീടുകളിൽ കഴിഞ്ഞിരുന്നത്.

രാപ്പകൽ വ്യത്യാസമില്ലാതെ ഭീമൻ പെരുമ്പാമ്പ് പുരയിടത്തിൽ ഉള്ളതിനാൽ കോഴി, മുയൽ തുടങ്ങി വളർത്തുമൃഗങ്ങളെ തുറന്ന് വിടാതെ കൂട്ടിലടച്ചാണ് വീട്ടുകാർ സംരക്ഷിച്ചിരുന്നത്. വനം വകുപ്പ് അധികൃതരെ വീട്ടുകാർ വിവരം അറിയിച്ചെങ്കിലും പാമ്പിൻ്റെ ഫോട്ടോ അയച്ച് നൽകാനാണ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് എൻ ലൈറ്റ് ന്യൂസ് വാർത്ത നൽകിയതിനെ തുടർന്നാണ് പ്രശ്നത്തിന് നടപടിയായത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെ പാമ്പ് പിടുത്തത്തിൽ പ്രത്യേക പരിശീലനം ലഭിച്ച അരയൻ കാവ് സ്വദേശി പി.എസ് സുജയ് സ്ഥലത്തെത്തി നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ 10 അടിയിൽ അധികം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. ഉദയനാപുരം വടക്കേക്കുറ്റ് ശിവരാമൻ നായരുടെ വീട്ടുമുറ്റത്ത് നിന്നും എട്ടടിയോളം നീളമുള്ള മൂർഖൻ പാമ്പിനെയും സുജയ് പിന്നീട് സാഹസികമായി പിടികൂടി. പാമ്പുകളെ പിന്നീട് വനംവകുപ്പിന് കൈമാറും.

Follow us on :

More in Related News