Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതിർന്ന അധ്യാപക ദമ്പതികളെ ആദരിച്ച് വേറിട്ട അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.

05 Sep 2025 18:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മുതിർന്ന അധ്യാപക ദമ്പതികളെ ആദരിച്ചുകൊണ്ട് 

സെപ്റ്റംബർ 5 അധ്യാപക ദിനം തലയോല റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ റിട്ടയർ അധ്യാപക ദമ്പതികളായ പ്രൊഫസർ ചന്ദ്രൻ പിള്ള, പ്രൊഫസർ സ്വർണ്ണകുമാരി എന്നിവരെ റോട്ടറി ക്ലബ്ബ് ഭാരവാഹികൾ അവരുടെ ഭവനത്തിൽ ചെന്ന് ആദരിച്ചു. റോട്ടറിയുടെ ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി തലമുറകളെ പഠിപ്പിച്ച അധ്യാപക ദമ്പതികളെ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് റെജി അറാക്കൽ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി ശ്രീകാന്ത് സോമൻ, ട്രഷറർ വി. പി ഉണ്ണികൃഷ്ണൻ, ഷിജോ പി.എസ്, ദിൻ രാജ്, വിനോദ് ബാബു, കണ്ണൻ കൂരപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു. റോട്ടറി ക്ലബ്ബ് അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് അധ്യാപക ദമ്പതികൾക്ക് ഓണാശംസകളും നേർന്നു.

Follow us on :

More in Related News