Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 17:01 IST
Share News :
തിരുവനന്തപുരം : തൃശൂരിന് കലോത്സവ കിരീടം. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂർ ജേതാക്കള്‍. സ്വർണക്കപ്പ് തൃശൂരിലെത്തുന്നത് കാല്‍ നൂറ്റാണ്ടിന് ശേഷം. തൃശൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവില്‍ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോള്‍ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 26 വർഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വർഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്. 1999ലെ കൊല്ലം കലോത്സവത്തിലാണ് തൃശൂർ അവസാനമായി കലാകിരീടം നേടിയത്. പാലക്കാട് രണ്ടാം സ്ഥാനത്ത്. 1003 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനത്ത്.
Follow us on :
Tags:
More in Related News
Please select your location.