Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമ്പളയിലെ 60 ആണ്ടിന്റെ ദുരിതം, പരാതി കേൾക്കാനോ പരിഹരിക്കാനോ ആളില്ല

28 Jan 2025 18:24 IST

Enlight News Desk

Share News :

കൊച്ചി: ഇത്തിരിവെള്ളം വീട്ടുമുറ്റത്തോ തൊടിയിലോ കണ്ടാൽ ഫൈനടിക്കുകയും, ചിരട്ട വരെ കമിഴ്ത്തി ശുചീകരണം നടത്തുകയും ചെയ്യുന്ന കൊച്ചിയിലെ പ്രത്യേകിച്ച് കുമ്പളത്തെആരോ​ഗ്യ പ്രവർത്തകരാരെങ്കിലുമുണ്ടോ.. എന്നാ ഇതാ യതാർത്ഥ കുമ്പളകാഴ്ചകൾ.കൊച്ചിയെന്ന സ്വർ​ഗീയ സുന്ദരിയുടെ മടി തട്ടിൽ ആവോളം കൊതിയോടെ താമസിക്കാനെത്തുന്നവരുള്ള ടൂറിസം തലസ്ഥാനത്തെ ഒരു ​ഗ്രാമ കാഴ്ചയാണിത്. ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞ മഴയിൽ ഒലിച്ച വെള്ള കെട്ടല്ല.

ആറ് പതിറ്റാണ്ടിലേറെയായി അതായത് സ്വതന്ത്ര ഭാരതത്തിന്റെ ശൈശവം മുതൽ തന്നെ ഈ ​ഗ്രാമീണർ ഈ ദുരിതത്തിൽ തന്നെ.

കുമ്പളത്തെ മണ്ണാറപള്ളിയിലെ 10 ഓളം കുംബങ്ങളാണ് ഈ മാലിന്യകുഴിയിൽ ജീവിതം തീർക്കുന്നത്. ആകെയുള്ള സമ്പാദ്യം വിറ്റ് പോകാൻ വാങ്ങാനാളില്ല. റോഡിലേക്ക് നടന്നിറങ്ങാൻ മുട്ടോളം ചെളിയിലൂടെ ഇഴഞ്ഞു നീങ്ങണം. കയ്യിൽ ബക്കറ്റും വെള്ളവും കരുതണം. റോഡിലെത്തിയാൽ വീട്ടിലേക്കെന്ന പോലെ കാല് ശുചിയാക്കണം. എന്തൊരു ദുരിതമാണിത്.

ഇവിടെ വിരുന്നുകാരെത്തിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു. അതിലുമേറെ പഴക്കമുണ്ട് ഇവരുടെ പരാതികൾക്കും. 

കഴിഞ്ഞ തലമുറ ചെയ്ത പരാതി നൽകൽ ഇവർ ഇപ്പോഴും പുതുക്കി കൊണ്ടെയിരിക്കുന്നു. അല്ലാതെന്ത് ചെയ്യാൻ. മുഖ്യമന്ത്രിക്കും പരാതി നൽകിയട്ടുണ്ട്. ഇനി അതിന്റെ കുറവായി കാണണ്ട.

വീടിന്റെ വാതിൽ തുറന്നാൽ അകത്തേക്കെത്തുന്നത് മലീന ജലമാണ്. കൊതുകും, ഇഴ ജന്തുക്കളും വേറെ. 

മലീന ജലത്തിൽ കൂത്താടികളുടെ വിളയാട്ടമാണ്. ആര് കാണാൻ.

പഞ്ചായത്ത് മെമ്പർ മുതൽ മുഖ്യമന്ത്രി വരെ മാറി മാറി കാലങ്ങളായി പരാതി നൽകുന്നുണ്ട്.

‌പണ്ട് വേലിയേറ്റത്തിൽ ഒഴികിയെത്തുന്ന ഉപ്പുവെള്ളം വന്നിരുന്ന ചാലുകാളിലൂടെയാണ് ജലം എത്തുന്നത്. 

പുറപെടുന്നിടത്ത് ശുദ്ധജലമെങ്കിലും ഒഴുകി ഒഴുകി പ്രദേശത്തിന്റെ മാലിന്യം മുഴുവൻ ചുമന്ന് ഈ ​ഗ്രാമത്തിലെ വീടുകളിലേക്ക് എത്തുന്നു.

വെള്ളം ഒഴികിയെത്തുന്നിടത്തോ, ശ്രതസ്സിലോ വേണം പരിഹാരം കാണാൻ. അതിന് അത്താഴപട്ടിണിക്കാരായ ഈ പാവങ്ങൾക്ക് ആരുണ്ട് തുണ.

പ്രതിഷേങ്ങളും സമരങ്ങളും നടത്താൻ ഇവർക്ക് പിന്നിൽ ആളില്ല. രാത്രിയിലെങ്ങാനും ഭാരം താങ്ങാതെ നെഞ്ച് പിടച്ചാൽ എടുത്തോടാൻ പോലും പരിസരത്താർക്കും എത്താനാവുന്നില്ല.

മലയാളമേ.. കുമ്പളമേ.. ഇവർ നമ്മുടെ കൂട്ടമാണ്. നിങ്ങളുടെ വോട്ടറാണ്. പ്ലീസ് ഒന്ന് ഈ മാലിന്യത്തിൽ നിന്നും ഇവരെ പുറത്തെത്തിക്കൂ

Follow us on :

More in Related News