Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 19:06 IST
Share News :
നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ പത്രിക സമർപ്പിച്ച് 12 പേർ മത്സര രംഗത്ത്.
ഇടതു മുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പി വി അൻവർ, ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്ജും ഇന്ന് പത്രിക നല്‍കി. ഈ മാസം അഞ്ചിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസം ആദ്യം പത്രിക നല്‍കിയത് ഇടതു സ്ഥാനാർത്ഥി എം സ്വരാജാണ്. മന്ത്രി വി അബ്ദുറഹ്മാനും സിപിഎം നേതാക്കളായ വിജയരാഘവനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വരാജിനെ അനുഗമിച്ചു.
ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരൻ്റെ ഒപ്പം എത്തി എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് പത്രിക സമർപ്പിച്ചു. എൻഡിഎ ഘടകകക്ഷിയായ എസ് ജെ ഡി സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിനിർണയത്തെപ്പറ്റി മുന്നണിയില്‍ ചർച്ച നടക്കാത്തതിലുള്ള പ്രതിഷേധമാണ് സതീഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം എന്ന് പാർട്ടി നേതാക്കള്‍ പറഞ്ഞു.
ചന്തകുന്നില്‍ നിന്ന് റോഡ് ഷോ നടത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി പി വി അൻവർ പത്രിക സമർപ്പണത്തിന് എത്തിയത് . തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നമായ പുല്ലും പൂവും തന്നെയാണ് അൻവറും ആവശ്യപ്പെട്ടിരിക്കുന്നത്. പി വി അൻവറിന്റെ അപരനായി അൻവർ സാദത്തും പത്രിക നല്‍കിയിട്ടുണ്ട്. ചുങ്കത്തറയിലെ കോണ്‍ഗ്രസ് പ്രവർത്തകനാണ് അൻവർ സാദത്ത് എന്നാണ് വിവരം . പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. അഞ്ചാം തീയതി വൈകിട്ട് മൂന്നുമണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി.
Follow us on :
Tags:
More in Related News
Please select your location.