Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ മംഗലത്ത് കടന്നല്‍ കുത്തേറ്റ് കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു

25 Dec 2024 18:33 IST

Jithu Vijay

Share News :

തിരൂർ : തിരൂർ മംഗലത്ത് കടന്നല്‍ കുത്തേറ്റ് കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു. പരുന്ത് കൊത്തിയതിനെ തുടർന്ന് കൂടിളകി വീണാണ് അപകടം ഉണ്ടായത്. മരത്തില്‍ കൂടുകെട്ടിയ വിഷമുള്ള കടന്നലാണ് കുത്തിയത്. മംഗലം പെരുന്തിരുത്തി കൂട്ടായി കടവ് പ്രദേശത്തുള്ളവർക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവർക്കുമാണ് കുത്തേറ്റത്.



പരിക്കേറ്റ പെരുന്തിരുത്തി സ്വദേശികളായ പുത്തൻ പുരക്കല്‍ സന്തോഷിന്റെ മകൻ നന്ദു (8), പുത്തൻ പുരക്കല്‍ സന്തോഷിന്റെ മകൻ ശ്രീഹരി (13), കരുവാൻ പുരക്കല്‍ സ്വപ്ന (42), പുത്തൻ പുരക്കല്‍ പ്രജേഷിന്റെ മകള്‍ ശ്രീലക്ഷ്മി (7), പുത്തൻ പുരക്കല്‍ സുഭാഷിന്റെ മകള്‍ സ്നേഹ (7), കൊളങ്കരി തൻവീർ (28), പുത്തൻ വീട്ടില്‍ താജുദ്ദീൻ (60), പുത്തൻപുരക്കല്‍ ഷൈൻ ബേബി (39), പുത്തൻ പുരക്കല്‍ വള്ളിയമ്മു (55), മംഗലം കൂട്ടായി പാലം ചെരണ്ട രാഗേഷിന്റെ മകള്‍ സ്വാതിക് (2), കുട്ടായി കടവ് തൃക്കണാശ്ശേരി മോഹനൻ (67) എന്നിവർക്കാണ്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Follow us on :

More in Related News