Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിലങ്ങാട് ദുരന്തം: സലഫിയ്യ അസോസിയേഷൻ നിർമ്മിച്ച വീടിൻറെ താക്കോൽദാനം നടത്തി

28 Jan 2026 13:02 IST

enlight media

Share News :

മേപ്പയ്യൂർ സലഫിയ്യ അസോസിയേഷന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചേർന്ന് വിലങ്ങാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് നിർമ്മിച്ച വീടിൻറെ താക്കോൽദാനം അസോസിയേഷൻ പ്രസിഡണ്ട് ഡോ : ഹുസൈൻ മടവൂർ നിർവഹിച്ചു.

പ്രതിസന്ധികളിൽ പെട്ടുപോകുന്ന മനുഷ്യരോട് ചേർന്നുനിന്ന് സഹായഹസ്തം നൽകുന്നവരാണ് യഥാർത്ഥ മനുഷ്യസ്നേഹികളെന്ന് ഹുസൈൻ മടവൂർ പറഞ്ഞു .എല്ലാ മതദർശനങ്ങളിലും അന്തർലീനമായത് സ്നേഹത്തിന്റെയും പരോപകാരത്തിന്റെയും ദർശനങ്ങളാണ്. പൊതുപ്രശ്നങ്ങളിൽ ജാതിമത ചിന്തകൾക്ക തീതമായി എല്ലാവർക്കും ഒന്നിച്ചു നിൽക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ചടങ്ങിൽ താമരശ്ശേരി രൂപത ബിഷപ്പ് മാർ . റെമീ ജിയോസ് ഇഞ്ചനാനിയൽ അധ്യക്ഷനായി. പ്രകൃതിദുരന്തത്തിൽ വിറങ്ങലിച്ചു നിന്ന കുടുംബങ്ങൾക്ക് ഒപ്പമുണ്ട് എന്ന വാഗ്ദാനം തന്നെ ആത്മധൈര്യം പകരുന്നതായിരുന്നു എന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബ്ദുള്ള ഉപഹാര സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെബി സെബാസ്റ്റ്യൻ ,പി ബി സൗമ്യ, സലഫിയ അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ വി അബ്ദുറഹ്മാൻ .സെക്രട്ടറി എ പി അബ്ദുൽ അസീസ് അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫസലുള്ള അൻവാരി എന്നിവർ സംസാരിച്ചു. എ.വി. ചെയർ കൺവീനർ അജയ് ആവള സ്വാഗതവും ഫാദർ സായി പാറൻകുളങ്ങര നന്ദിയും പറഞ്ഞു.

Follow us on :

More in Related News