Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ജനറൽബോഡി യോഗവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും,തെരഞ്ഞെടുപ്പും നടന്നു...

26 Jan 2026 21:42 IST

MUKUNDAN

Share News :

ചാവക്കാട്:ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ 19-ാമത് ജനറൽബോഡി യോഗവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും,തെരഞ്ഞെടുപ്പും ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വച്ച് നടന്നു.ചാവക്കാട് എസ്ഐ അബ്ദുൾ ബാസിത്ത് ഉദ്ഘാടനം ചെയ്തു.ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.കെ.അലി റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ വി.കെ.ഷാജിഹാൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.കേരളത്തിലെ തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഒരു വിഭാഗമാണ് മോട്ടോർ തൊഴിലാളികൾ.അതിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതും കൂടുതൽ സമയം ജോലി ചെയ്യുന്നതും ഓട്ടോറിക്ഷ തൊഴിലാളികൾ ആണ്.എന്നാൽ സർക്കാരിൽ നിന്നും ക്ഷേമ ബോർഡിൽ നിന്നും വേണ്ടതായ അംഗീകാരം ഇന്നും ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.15 വർഷം കഴിഞ്ഞ എല്ലാത്തരം വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 275 ശതമാനവും 20 വർഷം കഴിഞ്ഞതിന് 650 ശതമാനവും വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കി പഴയപടിയിലേക്ക് മാറ്റണമെന്നും ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എം.എസ്.ശിവദാസ്(പ്രസിഡന്റ്),കെ.എസ്.ബിജു,അലികുഞ്ഞ് തിരുവത്ര(വൈസ് പ്രസിഡന്റുമാർ),എ.കെ.അലി(സെക്രട്ടറി),കെ.കെ.വേണു,കെ.ജി.ഉണ്ണികൃഷ്ണൻ( ജോയിന്റ് സെക്രട്ടറിമാർ),വി.കെ.ഷാജിഹാൻ(ഖജാൻജി),കെ.ആർ.രമേശ്(ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിൽ കെ.എ.ജയതിലകൻ,കെ.ആർ.സുബ്രു,കെ.വി.ഷാജി,അലി കാർഗിൽ,പി.എ.ഷാജി,നരിയമ്പുള്ളി ഷാജി,എൻ.ബാബു എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News