Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2025 12:02 IST
Share News :
കോഴിക്കോട് : സ്വന്തം മതത്തെക്കുറിച്ച് പഠിക്കുമ്പോൾ തന്നെ മറ്റ് മതങ്ങളെ കുറിച്ച് മനസിലാക്കാനുള്ള വിശാലത ഉണ്ടായാൽ മതത്തിന്റെ പേരിൽ നിലനിൽക്കുന്ന വിദ്വേഷവും വെറുപ്പും ഇല്ലാതാക്കാൻ കഴിയുമെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ ഹുസൈൻ മടവൂർ പറഞ്ഞു.
മത സൗഹാർദ്ദ സമിതിയുടെ ആഭിമുഖ്യത്തിൽ പാളയം ജുമാ മസ്ജ്ദിൽ നടന്ന റംസാൻ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മത സമൂഹങ്ങൾ പരസ്പര സ്നേഹവും ബഹുമാനവും കാത്ത് സൂക്ഷിക്കണം.
സമകാലിക സാഹചര്യത്തിൽ സൗഹർദ്ദ സംഗമങ്ങൾക്ക് ഏറെ പ്രസ്ക്തിയുണ്ട് .
മദ്യം, ലഹരി പോലുള്ള തിന്മകളെ ചെറുക്കാൻ ഒന്നിച്ചുള്ള പരിശ്രമങ്ങൾ അനിവര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റത്തിൽ ഗവേഷകനായ പ്രൊഫ വർഗീസ് മാത്യൂ തയ്യാറാക്കിയ പുസ്തകം
'റംസാൻ പുണ്യ'ത്തിൻ്റെ വിതരണോദ്ഘാടനം മാധ്യമ പ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ നിർവഹിച്ചു.
കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ ഹുസൈൻ മടവൂർ പുസ്തകം ഏറ്റുവാങ്ങി. പള്ളി കമ്മിറ്റി പ്രസിഡന്റ് എസ് മുഹമ്മദ് യൂനസ് അധ്യക്ഷത വഹിച്ചു.
സെൻ്റ് സേവിയേഴ്സ് കോളജ് അസി .പ്രൊഫ. ഫാദർ അനിൽ സാൻജോസ് അനുഗ്രഹ പ്രഭാഷണം നടത്തി.
ഭാരതിയ വിദ്യാഭവൻ കോഴിക്കോട് ചെയർമാൻ ആചാര്യ എ കെ ബി നായർ മുഖ്യാതിഥിയായി. മത സൗഹാർദ്ദ സമിതി രക്ഷാധികാരികളായ എം വി കുഞ്ഞാമു , ആറ്റക്കോയ പള്ളിക്കണ്ടി, പള്ളിക്കമ്മിറ്റി സെക്രട്ടറി സി മുഹമ്മദ് ആരിഫ് എന്നിവർ പ്രസംഗിച്ചു. പുസ്തക രചയിതാവ് പ്രൊഫ വർഗീസ് മാത്യു സ്വാഗതവും മതസൗഹാർദ്ദ സമിതി സെക്രട്ടറി സണ്ണി ജോസഫ് നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.