Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷൻ ഇക്കുറി ആരെ ചേർത്തു പിടിക്കും; നടക്കുന്നത് വനിതയുടെ തീപാറും പോരാട്ടം.

28 Nov 2025 21:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പട്ടികജാതി വനിതാ സംവരണ മണ്ഡലമായ ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷനിൽ ഇക്കുറി വനിതയുടെ തീപാറും പോരാട്ടമാണ് നടക്കുന്നത്. ഒരിക്കലും കൈവിടാത്ത ഡിവിഷനെ നിലനിർത്താൻ എൽ ഡി എഫ് ശ്രമിക്കുമ്പോൾ ഡിവിഷനിൽ ഇക്കുറി വിജയക്കൊടി പാറിക്കാൻ യുഡിഎഫും കച്ചകെട്ടി രംഗത്തിറങ്ങി. കരുത്ത് തെളിയിക്കാൻ എൻ ഡി എ യുടെ ബി ജെ പി സ്ഥാനാർഥിയും ശക്തമായ പ്രചരണവുമായി രംഗത്തെത്തിയതോടെ തീപാറും പോരാട്ടമാണ് നടക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ മുളക്കുളം, കീഴൂർ, പൊതി,വെള്ളൂർ, തലയോലപ്പറമ്പ്, വടകര ഡിവിഷനുകളും വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ തലയോലപ്പറമ്പ്, മറവന്തുരുത്ത് ഡിവിഷനും ചേർന്നതാണ് ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷൻ. ഇക്കഴിഞ്ഞ 20 വർഷത്തിനിടെ ഒരിക്കൽ പോലും ഇടതുപക്ഷത്തെ കൈവിടാത്ത ജില്ലാ പഞ്ചായത്തു ഡിവിഷനുകളിൽ ഒന്നാണ് വെള്ളൂർ ഡിവിഷൻ. ഇത്തവണ പട്ടികജാതി വനിതാ സംവരണ മണ്ഡലമായ വെള്ളൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി സിപി എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം രഞ്ജുഷ ഷൈജിയെയാണ് എൽ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. വെള്ളൂർ മുൻ ഗ്രാമപഞ്ചായത്ത് അംഗം, സിഡിഎസ് ചെയർപേഴ്സൺ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ രഞ്ജുഷ ഷൈജി ഡിവിഷനിലാകെ സുപരിചിതയാണ്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗമായ വിജയമ്മ ബാബുവാണ് ഐക്യജനാധിപത്യ മുന്നണിയിലെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത്. കഴിഞ്ഞ മൂന്ന് തവണ തുടർച്ചയായി പഞ്ചായത്തംഗം എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ചിട്ടുണ്ട്. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും നിയോജക മണ്ഡലം പ്രസിഡൻ്റായും മികവാർന്ന പ്രവർത്തനം കാഴ്ചവച്ച വിജയമ്മ ഡിവിഷനിൽ പ്രവർത്തിച്ച് ജനങ്ങൾക്കിടയിൽ സുപരിചിതയാണ്. മഹിളാ മോർച്ച നേതാവ് എന്ന നിലയിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്ന മഞ്ജുഷയും പൊതു പ്രവർത്തന രംഗത്ത് വർഷങ്ങളായി സജീവമാണ്. സി പി എമ്മിലെ ടി.എസ് ശരത്തായിരുന്നു നിലവിലെ ജില്ലാ പഞ്ചായത്ത് അംഗം.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നിയോജക മണ്ഡലം പ്രസിഡൻ്റും യു ഡി എഫ് ചെയർമാനുമായ പോൾസൺ ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.


Follow us on :

More in Related News